Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Schools

Pathanamthitta

എ ​സോ​ൺ സ്പെ​ഷ​ൽ സ്കൂ​ൾ​സ് കാ​യി​ക​മേ​ള: ക​ട​മാ​ൻ​കു​ളം എം​ജി​എം ബ​ഥ​നി​ക്ക് ഒ​ന്നാം സ്ഥാ​നം

കൊ​ടു​മ​ൺ: മ​ണ​ക്കാ​ല ദീ​പ്‌​തി സ്പെ​ഷ​ൽ സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സ്പെ​ഷ​ൽ സ്‌​കൂ​ളു​ക​ളെ ഏ​കോ​പി​പ്പി​ച്ചു ന​ട​ത്തി. എ ​സോ​ൺ സ്പെ​ഷ​ൽ സ്‌​കൂ​ൾ​സ് കാ​യി​ക​മേ​ള​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ കാ​യി​ക​മി​ക​വു​ക​ൾ പ്ര​ക​ട​മാ​ക്കി.

ക​ട​മാ​ൻ​കു​ളം എം​ജി​എം ബ​ഥ​നി സ്കൂ​ൾ ഓ​വ​റോ​ൾ​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. തെ​ള്ളി​യൂ​ർ എം​സി​ആ​ർ​ഡി ന​വ​ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ൾ, മ​ണ​ക്കാ​ല ദീ​പ്തി സ്പെ​ഷ​ൽ സ്കൂ​ൾ എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഫാ. ​പി. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ ഷം​ലാ ബീ​ഗം, ദീ​പ്‌​തി സ്പെ​ഷ​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പൽ ഡോ.​സൂ​സ​ൻ മാ​ത്യു , എ​സ്. പ്ര​വീ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

Latest News

Corehub Up